Wednesday, March 29, 2006

ഗീതാസാരം

ചേലീലാ മൌലിയില്‍ പീലിചാര്‍ത്തി
കോലുന്ന നെറ്റിയില്‍ ഗോപിചാര്‍ത്തി
ചെന്താമരയിതള്‍ കണ്ണിനേറ്റം
ചന്തം കലര്‍ത്തും മഷിയെഴുതി
ഉള്‍പ്പൂവിലാനന്ദ മേകിവാഴും
എള്‍പ്പൂവിനോരുന്ന നാസയേന്തി
തൊണ്ടിപ്പഴത്തിന്നു നാണമേകും
ചുണ്ടിന്റെ മാധുര്യമെങ്ങും വീശി
കര്‍ണ്ണങ്ങളിലുള്ള കുണ്ഡലങ്ങള്‍
ഗണ്ഡസ്ഥലങ്ങളില്‍ മിന്നലര്‍ന്നും
ഹാരാദിയാഭരണങ്ങളേന്തി
മാറിന്നു ശോഭ ഇരട്ടിയാക്കി
ചമ്മട്ടിക്കോലു വലതു കയ്യില്‍
ചെമ്മേ കടിഞ്ഞാന്‍ ഇടതു കയ്യില്‍
മഞ്ഞപ്പട്ടങ്ങു ഞോറിഞ്ഞുടുത്തു
ശിജ്ജീത നാദത്തില്‍ നിന്നു കൃഷ്ണന്‍
*********************************
തേരിന്‍ വികാരമിയന്നിരുന്ന
വീരനാമര്‍ജ്ജുനനേവമോതി
ഭക്തപ്രിയാ കരുണാംബുരാശേ
വ്യക്തവ്യമല്ലാത്ത വൈഭവമേ
യുദ്ധക്കളത്തിലൊരുങ്ങി നില്‍ക്കും
ബന്ധുക്കളെ ഒന്നു കാട്ടിടേണേ
എന്നതു കേട്ടുടന്‍ കൃഷ്ണനപ്പോള്‍
മുന്നോട്ടു തേരിനെ കൊണ്ടുനിര്‍ത്തി
അയോ ഭഗവാനേ എന്റെ കൃഷ്ണാ
വയ്യ ബന്ധുക്കളെ കൊല്ലുവാനോ
ബന്ധുക്കളെ കൊന്നു രജ്യമാളു
മെന്തിന്നു സൌഖ്യ മീയന്നിടാനോ
ഏവം കഥിച്ച ധനജ്ജയനു
ഭാവം പകര്‍ന്നതു കണ്ട നേരം
ഭവജ്ജനാം ഭഗവാന്‍ മുകുന്ദന്‍
ഈവണ്ണമ്മോതിനാന്‍ സാവധാനം
******************************
ഇല്ലാത്തതുണ്ഡാകയില്ലയല്ലോ
ഇല്ലാതെ പോകയില്ലുള്ളതൊന്നും
ദേഹിക്കു നാശമുണ്ടാകയില്ല
ദേഹം നശിച്ചീടു മെന്നെന്നാലും
ആരെയുമാത്മാവു കൊല്ലുകില്ലാ
ആരാലും കൊല്ലപ്പെടുകയില്ലാ
വസ്‌ത്രം പഴയതുപേക്ഷിച്ചിട്ട്‌
പുത്തന്‍ ധരിപ്പതു പോലെയത്രെ
ജീര്‍ണ്ണിച്ച ദേഹം ത്യജിച്ചു ദേഹി
പൂര്‍ണ്ണം ധരിക്കുന്നു വേറെ ദേഹം
ആത്മാന മഗ്നി ദഹിപ്പ്പ്പിക്കില്ല
ആത്മാവലിഞ്ഞു പോകുന്നതല്ല
ആത്മാജനിച്ചു മരിക്കുമെന്നാ
ണാത്മാവില്‍ നീ കരുതുന്നതെങ്കില്‍
തിണ്ണം ജനിച്ചവര്‍ ചാകുമെന്നും
തിണ്ണം മരിച്ചവര്‍ ജാതനെന്നും
നന്നായറിഞ്ഞു നീ ദുഃഖിയാതെ
നന്നായ്‌ സ്വധര്‍മ്മ മറിഞ്ഞുചെയ്ക
സംശയമൊന്നിലും വെച്ചിടാതെ
സംശയം ക്കൂടാതെ ചെയ്കയെല്ലാം
കര്‍മ്മം ചെയ്യാനധികാരി നീയാം
കര്‍മ്മ ഫലമതിലോര്‍ത്തിടല്ലാ
പുണ്യപാപങ്ങളുപേക്ഷിച്ചിട്ടു
തുല്ല്യബുത്ധിയോടെ വാണിടേണം
പത്തീന്ദൃിയങ്ങളും കീഴടക്കി
ഒത്ത മനസ്സുമേകാഗ്രമാക്കി
കര്‍മ്മഫലങ്ങളില്‍ മോഹിയാതെ
കര്‍മ്മങ്ങള്‍ ചെയ്ക ഈശാര്‍പ്പണമായ്‌
ഇങ്ങനെ ഓരൊരൊ തത്വമോതി
ഭംഗിയില്‍ പാര്‍ത്ഥനെ ബുദ്ധനാക്കി
വിശ്വാസംക്കൂട്ടുവാന്‍ ദേവദേവന്‍
വെശ്വരൂപം കാട്ടി നിന്നു തേരില്‍
എല്ലാത്തിലു മെല്ലംഞ്ഞാനാണെന്നും
എല്ലാമെന്നിലെന്നും കണ്ടിടേണം
നൂലില്‍ മണികള്‍ പോല്‍ എന്നിലെല്ലൊം
ചേലില്‍ കോര്‍ത്തുള്ളതാണെൊര്‍ത്തിടേണം
സാക്ഷാല്‍ പരമാര്‍ത്ഥ തത്വമേവം
പാര്‍ത്ഥന്‍ ഭഗവാങ്കല്‍ നിന്നറിഞ്ഞു
ഏറ്റമുണര്‍വോടെ ഭാരതന്‍താന്‍
ഏറ്റൂ സ്വധര്‍മ്മം നടത്തികൊണ്ടാന്‍
ഒന്നു ശ്രമം ചെയ്ത നേരം ദൈവം
നന്നായ്‌ സഹായിച്ചു പൂര്‍ണ്ണനാകി
എങ്ങു ധനുര്‍ദ്ധരന്‍ പാര്‍ത്ഥനുണ്ടോ
അങ്ങു വിജയശ്രീ മംഗളങ്ങള്‍
തങ്ങുമീ മന്ത്രം ജപിച്ചു കൊള്‍വിന്‍
ഈശന്‍ ഭഗവാന്റെ ഗീത ഏവം
ലേശം കൂടാതെ പഠിച്ചുകൊള്‍വിന്‍
ഗീത പഠികുന്ന വിട്ടിലെല്ലാം
ശ്രീദേവി വന്നു വിളങ്ങി കാണ്മൂ
ഗീതപാഠം ചൊല്ലി കേട്ടു വെന്നാല്‍
ബോധമുണ്ടായിടും വൃക്ഷങ്ങള്‍ക്കും
സര്‍വ്വചരാചരങ്ങള്‍ക്കതിന്നയ്‌
സര്‍വ്വത്ര മംഗളം വന്നിടട്ടെ
സര്‍വ്വത്ര മംഗളം വന്നിടട്ടെ

Sunday, March 12, 2006


ഷാര്‍ജയില്‍ വസന്തകാലം
 Posted by Picasa

Saturday, March 11, 2006

എന്റെ നാട്‌

നാലഞ്ചു തെണ്ടികള്‍ ഒന്നിച്ചു കൂടി
അതില്‍ ഒരു തെണ്ടിയെ ലീഡറുമാക്കി
നാലഞ്ചു വിഡിക്കള്‍ ഒന്നിച്ചു കൂടി
ലീഡരാം തെണ്ടിയെ മന്ത്രിയു മാക്കി
നാടിന്റെ ദുസ്തിതി കണ്ടവരെല്ലാം
ക്കഷ്ടമതെന്നു കരഞ്ഞു നടന്നു