Sunday, September 30, 2007

പിങ്ക്‌ ലേഡി

ആവശ്യമുള്ള സാധനങ്ങള്‍

തണ്ണി മത്തന്‍
നാരങ്ങാ
ഫ്രെഷ്-ക്ക്രീം
സ്റ്റ്റോ ബെറീസ്

ഉണ്ടാക്കുന്ന വിധം

മിക്സിയില്‍ തണ്ണിമത്തനും ബാക്കി ചേരുവകളും ചേര്‍ത്തടിച്ചെടുക്കുക.തണുപ്പിച്ച്‌ വിളംബുക.

Thursday, September 27, 2007

ബ്രിഞ്ജോള്‍ പാട്ടിയാല

ആവശ്യമുള്ള സാധനങ്ങള്‍

വഴുതിനിങ്ങ - 1കിലോ
ഉലുവ - 1ടീ.സ്പൂണ്
‍സവാള - 3 എണ്ണം(ചെറുതായി അരിഞ്ഞതു്‌)
തക്കാളി - 2എണ്ണം(ചെറുതായി അരിഞ്ഞതു്‌)
ഇഞ്ചി - 1കഷ്ണം
പച്ചമുളക്‌ - 5 എണ്ണം
മുളക് പൊടി 1-2 ടീ.സ്പൂണ്‍
ജീരകം - 1ടീ.സ്പൂണ്‍
‍പഞ്ചസാര - 1/2 ടീ.സ്പൂണ്‍
ഗരംമസാല പൊടി - 1ടീ.സ്പൂണ്
രങ്ങനീര്‍ - 1 ടേ.സ്പൂണ്‍
കശുവണ്ടി - 15 എണ്ണം
ഉണക്കമുന്തിരി - 15എണ്ണം
ഉപ്പ്‌ - പാകത്തിനു്
‌വെളിച്ചെണ്ണ - ആവശ്യത്തിനു്‌
മല്ലിയില - കുറച്ച്‌

ഉണ്ടാക്കുന്ന വിധം

വഴുതിനിങ്ങ നാലാക്കി മുറിച്ച്‌ വെളിച്ചെണ്ണയില്‍ വറുത്ത് കോരി മാറ്റി വെക്കുക.ഒരു പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക.അതിലേക്ക്‌ ഉലുവയും,ഇഞ്ചി,പച്ചമുളക്‌,സവാള,തക്കാളി,കശുവണ്ടി,ഉണക്കമുന്തിരി,മസാല പ്പൊടികളും പഞ്ചസാരയും മറ്റും ചേര്‍ത്തു വഴറ്റുക.വറുത്ത്‌ വെച്ചിരിക്കുന്ന വഴുതിനിങ്ങ ഇതിലേക്ക്‌ ചേര്‍ക്കുക.കുറച്ച്‌ സമയത്തിനു ശേഷം വാങ്ങി വെച്ച്‌ മല്ലിയില തൂകി അലങ്കരിക്കുക.

Wednesday, September 26, 2007

ഗ്രീന്‍പീസ് - പനീര്‍ മസാല

ആവശ്യമുള്ള സാധനങ്ങള്‍

‍പനീര്‍ - 100 ഗ്രാമ്സ്‌
ഗ്രീന്‍ പീസ്‌ -150 ഗ്രാമ്സ്
‌സവാള -3 എണ്ണം
ഇഞ്ചി -1 കഷ്ണം അരിഞ്ഞതു്
‌തക്കാളി -4 എണ്ണം
പച്ചമുളക്‌ - 2 എണ്ണം അരിഞ്ഞതു്
‌ഗ്രാബൂ - 2 എണ്ണം
ഏലക്ക - 2 എണ്ണം
മഞ്ഞള്‍ പ്പൊടി - 1/2 റ്റീ സ്പൂണ്‍
മല്ലി പ്പൊടി -2 റ്റീ സ്പൂണ്‍
മുളക്‌ പൊടി - 1 റ്റീ സ്പൂണ്‍
ഗരം മസാല -1/2 റ്റീ സ്പൂണ്‍
ഉപ്പ്‌ - പാകത്തിനു് ‌
വെളിച്ചെണ്ണ - 5 ടേ.സ്പൂണ്‍
മല്ലിയില - ആവശ്യത്തിനു്‌.

ഉണ്ടാക്കുന്ന വിധം
സവാളയും തക്കാളിയും വെവ്വേറെ അരച്ചെടുക്കുക.
അല്പ്പം എണ്ണയില്‍ പനീര്‍ കഷ്ണങ്ങള്‍ ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്ത്‌ മാറ്റി വെക്കുക.പ്പാനില്‍ എണ്ണ ചൂടാക്കുക. അതിലേക്ക്‌ ഏലക്കയും ഗ്രാംബൂവും ഇടുക.അല്‍പ്പം കഴിഞ്ഞു്‌ അരച്ച സവാള ചേര്‍ക്കുക.മസാല പ്പൊടികളും അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ത്തു എണ്ണ തെളിയുന്നതു വരെ വഴറ്റുക.തക്കാളി അരച്ചതും ചേര്‍ക്കുക.ഈ മിശ്രിതത്തിലേക്കല്പ്പം ചൂടു വെള്ളം ചേര്‍ക്കുക.ഗ്രീന്‍ പീസും പനീര്‍ കഷ്ണങ്ങളും ചേര്‍ക്കുക.കുറച്ചു സമയം വഴറ്റുക.മല്ലിയില തൂകി അലങ്കരിക്കുക.ചൂടോടെ വിളംബുക.

നേന്ത്രപഴം കേസരി

ആവശ്യമുള്ള സാധനങ്ങള്‍

റവ - 1 കപ്പ്‌
പഞ്ചസാര -2 കപ്പ്‌
പാല്‍ - 2 കപ്പ്‌
നെയ്യ്‌ - 1/2-1 കപ്പ്‌
ഉണക്ക മുന്തിരി - 1 ടേ.സ്പൂണ്‍
കശുവവണ്ടി - 6 എണ്ണം
ഏലക്കാപ്പൊടി - 1/2 ടീ സ്പൂണ്‍
പഴുത്ത നേന്ത്രപഴം - 2 എണ്ണം ചെറുതായി അരിഞ്ഞതു്
വെള്ളം - 1 കപ്പ്‌
കുങ്കുമപ്പൂവിന്റെ പൊടി - കുറച്ച്‌

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ നെയ്യ്‌ ചൂടാക്കുക.ഉണക്കമുന്തിരിയും കശുവണ്ടിയും വെവ്വേറെ വറുത്തെടുക്കുക.റവ വറുത്തെടുക്കുക.അതിലേക്ക്‌പാലും,പഞ്ചസാരയും,വെള്ളവും ചെര്‍ത്തിളക്കുക.പഴം ചേര്‍ത്ത്‌ വീണ്ടും ഇളക്കുക.ഏലക്കാപ്പൊടിയും കുങ്കുമപ്പൂവിന്റെ പൊടിയും ചേര്‍ക്കുക.ഉണക്കമുന്തിരിയും കശുവണ്ടിയും ചേര്‍ത്തു്‌ അലങ്കരിക്കുക.

Sunday, September 23, 2007

നെല്ലിക്കാചട്ടിണി

ആവശ്യമുള്ള സാധനങ്ങള്

‍വേവിച്ച നെല്ലിക്കാ കുരു കളഞ്ഞത്
തൈരു്‌
ഉള്ളി
പച്ചമുളക്
ഇഞ്ചി
പുളി
ഉപ്പ്‌

ഉണ്ടാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി അരയ്ക്കുക.അരച്ചത്‌ തൈരില്‍ കലക്കി കടുക്‌,കറിവേപ്പില,വറ്റല്‍ മുളക് ഇവ വറുത്തിട്ട്‌ ഉപയോഗിക്കം.

Thursday, September 20, 2007

ആലൂ കിച്ചടി

ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ്‌ - 4 എണ്ണം
തൈരു്‌ - 4 കപ്പ്‌
പച്ചമുളക്‌ - 2 എണ്ണം
നാളികേരം - 1 മുറിയുടെ പകുതി
മുളകു പൊടി - 1 ടീസ്പൂണ്‍
ജീരകപ്പൊടി - 1 ടീസ്പുണ്‍
ഉപ്പ്‌ - പാകത്തിനു
നെയ്യ്‌ - 1 ടേബിള്‍സ്പൂണ്
‍കടുകും മുളകും - കുറച്ച്‌
കറിവേപ്പില - കുറച്ച്‌

ഉണ്ടാക്കുന്ന വിധം

ഉരുളക്കിഴങ്ങു്‌ പുഴുങ്ങി തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കുക.തൈരു്‌ നന്നായി ഉടച്ചിട്ടു്‌ ഉരുളക്കിഴങ്ങു്‌ അരിഞ്ഞതും നാളികേരം പച്ചമുളകു ചെര്‍ത്തരച്ചതും മുളകുപൊടിയും ജീരകപ്പൊടിയും പാകത്തിനു്‌ ഉപ്പും അതില്‍ ചേര്‍ക്കുക.നന്നായി ഇളക്കി യോജിപ്പിച്ചിട്ട്‌ നെയ്യില്‍ കടുകും മുളകും കറിവേപ്പിലയും വറുത്തു്‌ ഉപയോഗിക്കാം.

Wednesday, September 19, 2007

ഉരുള ക്കിഴങ്ങ്‌ റവ ദോശ

ആവശ്യമുള്ള സാധനങ്ങള്‍

റവ - 4 ഗ്ലാസ്സ്
ഉഴുന്ന്‌ - 1 ഗ്ലാസ്സ്
ഉരുളക്കിഴങ്ങ്‌ - 4 എണ്ണം വലുത്‌
ചുവന്ന മുളക്‌ - 6 എണ്ണം
ഉപ്പ്‌ - പാകത്തിനു്‌
വെള്ളം - പാകത്തിനു്‌

ഉണ്ടാക്കുന്ന വിധം:

ഉരുളക്കിഴങ്ങ്‌ നല്ലവണ്ണം വേവിക്കുക.ഉഴുന്ന്‌ നല്ലവണ്ണം അരയ്ക്കുക.ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ ഉഴുന്നിന്റെ കൂടെ റവയും ഉരുളക്കിഴങ്ങ്‌ വേവിച്ചതും വറ്റല്‍ മുളകും ചേര്‍ത്ത്‌ അരയ്ക്കുക.പാകത്തിനു്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ ദോശക്കല്ലില്‍ നേര്‍മ്മയായി ചുട്ടെടുക്കുക.

Tuesday, September 18, 2007

മുരിങ്ങക്കായ സൂപ്പ്‌

വേണ്ട സാധനങ്ങള്‍

ഉള്ളി - 1/2 കിലോ
മുരിങ്ങക്കായ - 15 എണ്ണം
തുവര പരിപ്പ് - 1/4 കിലോ
പച്ച മുളക് - 10 എണ്ണം
തേങ്ങ - 1 എണ്ണം
ഉപ്പ് - പാകത്തിനു്‌
കറിവേപ്പില - പാകത്തിനു്‌

ഉണ്ടാക്കുന്ന വിധം

തുവര പരിപ്പ്‌ നല്ല പോലെ വേവിക്കുക.മുരിങ്ങക്കായ തോല്‍ മുഴുവനും കളഞ്ഞ് മുറിച്ച്‌ ഉപ്പിട്ടു്‌ വേവിക്കുക.തേങ്ങയും പച്ചമുളകും കൂടെ അരച്ചതും ഉള്ളിയും കറിവേപ്പിലയും കൂടി വേവിച്ച മുരിങ്ങക്കയയില്‍ ഇട്ടു 5 മിനുട്ടു നേരം തിളപ്പിക്കുക.അതിനു ശേഷം തുവരപരിപ്പ്‌ വേവിച്ചതും ഇട്ടു ഒന്നുകൂടെ ചൂടാക്കുക.പിന്നീട്‌ നാരങ്ങനീര്‍ പിഴിഞ്ഞു്‌ ഉപയോഗിക്കാം

Monday, September 17, 2007

ഫെലാഫെല്‍

ആവശ്യമുള്ള സാധനങ്ങള്‍

വേവിച്ച കടല
വെളുത്തുള്ളി
ഇഞ്ചി
അരിഞ്ഞ സവാള
അരിഞ്ഞ മല്ലിയില
അരിഞ്ഞ സ്പ്രിങ് ഓണിയന്‍
അരിഞ്ഞ പാര്‍സ്ലി
മഞ്ഞള്‍പ്പൊടി
ഉപ്പ്‌

ഉണ്ടാക്കുന്ന വിധം

മുകളില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ അരച്ച്‌ വട്ടത്തില്‍ പരത്തി ചൂടുള്ള എണ്ണയില്‍ വറുത്ത്‌ കോരുക.

സാലഡ്

തീരെ ചെറുതാക്കിയ കുക്കുംബര്‍
തൈര്
അരിഞ്ഞ പുതീന,പാര്‍സ്ലി
ഉപ്പ്‌

ഉണ്ടാക്കുന്ന വിധം

ചതച്ച വെളുത്തുള്ളി,കുരുമുളക്
ചേരുവകളെല്ലാം യോചിപ്പിച്‌ അണുപ്പിച്ച്‌ ഫെലാഫെല്ലിനോടൊപ്പം വിളംബുക.

Saturday, September 15, 2007

ചെമ്മീന്‍ പടവലങ്ങാ ഉലര്‍ത്ത്‌

ഒന്നാം ചേരുവ
കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ - കാല്‍ കിലോ
രണ്ടാം ചേരുവ
ഉണക്കമല്ലിപ്പൊടി - രണ്ട്‌ റ്റീസ്പൂണ്‍
ഉണക്കമുളകുപൊടി - ഒരു റ്റീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര റ്റീസ്പൂണ്‍
കുരുമുളകു പൊടി - കാല്‍റ്റീസ്പൂണ്‍
ഉലുവാ മൂപ്പിച്ചു പൊടിച്ചത്‌ - ഒരു നുള്ള്
മൂന്നാം ചേരുവ
വെളിച്ചെണ്ണ - രണ്ട്‌ ഡിസ്സേര്‍ട്ട്‌ സ്പൂണ്‍
നാലാം ചേരുവ
സവാള കൊത്തിയരിഞ്ഞത്‌ - അര കപ്പ്‌
ഇഞ്ചി കനം കുറച്ച്‌
നീളത്തിലരിഞ്ഞത്‌ - രണ്ട്‌ റ്റീസ്പൂണ്
‍കറിവേപ്പില - ഒരു പിടി

മറ്റു ചേരുവകള്‍
മീന്‍ പുളി - പാകത്തിന്
വെള്ളം - ഒരു കപ്പ്‌
ഉപ്പ്‌ - പാകത്തിന്
ചെറിയ ഇനം വെളുത്തുള്ളിയല്ലി - രണ്ട്‌ ഡിസ്സേര്‍ട്ട്‌ സ്പൂണ്‍
പടവലങ്ങാ കനംകുറച്ചരിഞ്ഞ്‌ ഉപ്പും മഞ്ഞളും ചേര്‍ത്ത് അധികം വെന്തു പോകാതെ വട്ടിച്ചു വെളിച്ചെണ്ണയില്‍ കരുകരുപ്പായി വറുത്തു കോരിയത്‌ -കാല്‍ കിലോ

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകളെല്ലാം ഒരുമിച്ചു ചേര്‍ത്തു വെക്കുക.എണ്ണ ചൂടാകുമ്ബൊള്‍നാലാമത്തെ ചേരുവകള്‍ ഓരോന്നും അതിന്റെ പാകത്തിനു മൂപ്പിച്ചു കോരി വയ്ക്കണം.രണ്ടാമത്തെ ചേരുവകളും,മൂപ്പിച്ച സവാള,ഇഞ്ചി,കറിവേപ്പില ഇവയും ചേര്‍ത്തിളക്കി വയ്ക്കുക.ഉള്ളിയും മറ്റും മൂപ്പിച്ച എണ്ണ അരിച്ചെടുത്ത്‌ പകുതി എണ്ണ ചട്ടിയില്‍ ഒഴിച്ചു ചെമ്മീന്‍ സമനിരപ്പായി അടുക്കുക.അതിന്റെ മീതെ മസാല തൂവുക.മീന്‍പുളിയും കുറിച്ചിരിക്കുന്ന വെള്ളവും,ഉപ്പും ബാക്കി എണ്ണ ഉണ്ടെങ്ങില്‍ അതുംചേര്‍ത്തു ചെമ്മീന്‍ വേവിക്കുക.ആ എണ്ണയില്‍ ചെമ്മീനും അരപ്പുമെല്ലാം മൊരിയണം.മസാല ചെമ്മീനില്‍ പൊതിഞ്ഞിരിക്കുബോള്‍വെളുത്തുള്ളിയും പടവലങ്ങാ വറുത്തതും ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കാം‍

Wednesday, September 12, 2007

കാരറ്റ് കറി

ആവശ്യമുള്ള സാധനങ്ങള്‍ :

കാരറ്റ് പൊടിപൊടിയായി അരിഞ്ഞത്‌ - രണ്ട്‌ കപ്പ്‌
പച്ചമുളക്‌ വട്ടത്തില്‍ അരിഞ്ഞത്‌ - അര കപ്പ്‌
തേങ്ങ - പകുതി
കടുക്‌ - ഒരു ടീസ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷ്ണം
തൈര്‌ - രണ്ട്‌ കപ്പ്‌

വറുത്തിടാന്‍
കടുക്‌ - അര ടീസ്പൂണ്‍
ചുമന്ന മുളക്‌ - നാലു കഷ്ണം
കറിവേപ്പില - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കാരറ്റ് പച്ചമുളകും ഉപ്പും ചേര്‍ത്ത്‌ അല്പ്പം വെള്ളത്തില്‍വേവിച്ചെടുക്കുക.
തേങ്ങയും ഇഞ്ചിയുംകൂടി നന്നായി അരച്ച്‌ കടുക്‌ചതച്ച്‌ മുകളില്‍ പറഞ്ഞിരിക്കുന്ന അളവിലുള്ള തൈരും ചേര്‍ത്തിളക്കി കാരറ്റില്‍ ഒഴിക്കുക.
തിളച്ചു തുടങ്ങുബോള്‍ വാങ്ങി വെച്ച്‌ വറുത്തിടാന്‍ കുറിച്ച സാധനങ്ങള്‍ വറുത്തിട്ട്‌ ഉപയോഗിക്കാം

Monday, September 10, 2007

മസാല മീന്‍ കട്‌ലറ്റ്

ആവശ്യമുള്ള സാധനങ്ങള്‍ :

ഒന്നാം ചേരുവ
മീന്‍ കഷ്ണങ്ങള്‍ - അര കിലോ


രണ്ടാം ചേരുവ
മല്ലി പൊടി - ഒരു റ്റീസ്പൂണ്‍
മുളകു പൊടി - അര റ്റീസ്പൂണ്‍
കുരുമുളകു പൊടി - കാല്‍ റ്റീസ്പൂണ്‍
ഇഞ്ചി തീരെ ചെറുതായി അരിഞ്ഞത്‌ - ഒരു റ്റീസ്പൂണ്‍
മൂന്നാം ചേരുവ
എണ്ണ കാല്‍ കപ്പ്‌
തീരെ ചെറുതായി കൊത്തിയരിഞ്ഞ സവാള - അര കപ്പ്‌
തിരെ ചെറുതായി അരിഞ്ഞ പച്ച മുളക്‌ ഒരു - ഡിസേര്‍ട്ട്‌ സ്പൂണ്‍
കോഴി മുട്ട - ഒന്ന്‌
റൊട്ടി പ്പൊടി പാകത്തിന്‌

പാകം ചെയ്യുന്ന വിധം
മീന്‍കഷ്ണങള്‍ രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്തു വേവിച്ച്‌ മിന്‍സ്‌ ചെയ്തെടുക്കുക.


ചൂടായ എണ്ണയില്‍ സവാള പച്ചമുളകു്‌ ഇഞ്ചി ഇവയിട്ടു വഴറ്റുക.

പുതീനയില,സെല്ലറി,മല്ലിയില ഇവയുടെ സ്വ്വദ്‌ ഇഷ്ടമാണെങില്‍ ചേര്‍ക്കാം.
ഇതില്‍ മീന്‍ ചേര്‍ത്തിളക്കി തണുക്കാന്‍വെക്കണം.

തണുത്ത ശേഷം മുട്ട ചേര്‍ത്തു റൊട്ടിപൊടിയില്‍മുക്കി ഇഷ്ടമുള്ള ആക്രിതിയില്‍ എണ്ണയില്‍ വറുത്തു ചൂടോടെ കഴിക്കുക.

പൊടികൈ
കട്‌ലറ്റിന്റെ ഓരോ ഉരുളയും മീനിനു യോചിക്കുന്ന ഏതെങ്കിലും മയോണീസ്‌ സോസ് നടുക്കു വചു പൊതിഞ്ഞു പരത്തിയാല്‍ കറ്റ്‌ലട്ടിനു പുതുമയുംസ്വാദും ഉണ്ടായിരിക്കും