Wednesday, August 22, 2007

ഈത്തപ്പഴം ജാം

ആവശ്യമുള്ള സാധനങ്ങള്‍ :

ഈത്തപ്പഴം - ഒരു കിലോഗ്രാം
പഞ്ചസാര - അര കിലോഗ്രാം
വെള്ളം - രണ്ടു കപ്പ്
ചെറുനാരങ്ങ - ഒന്ന്

ഉണ്ടാകുന്ന വിധം

ഈത്തപ്പഴം കുരു കളഞ്ഞ് ചെറുതാക്കി അരിഞ്ഞത് രണ്ടു കപ്പ് വെള്ളത്തിലിട്ട് മുപ്പതു മിനിട്ടുനേരം വേവിക്കുക. ചെറുനാരങ്ങയുടെ നീരു പിഴിഞ്ഞെടുത്ത് ഇതോടൊപ്പം ചേര്‍ത്തിളക്കിയശേഷം പഞ്ചസാര ചേര്‍ത്ത് യോജിപ്പിച്ച് അടുപ്പില്‍ വെച്ച് തുടരെ ഇളക്കികൊണ്ടിരിക്കണം. കട്ടിയാകുബോള്‍ വാങ്ങി വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം

4 comments:

വള്ളുവനാടന്‍ said...

ഈത്തപ്പഴം ജാം

ശ്രീ said...

സംഗതി കൊള്ളാം... ഒന്നു പരീക്ഷിച്ചു നോക്കാം... വീട്ടിലെത്തട്ടേ!

ദേവന്‍ said...

:)

ബയാന്‍ said...

വള്ളു: വീണ്ടും പഞ്ചസാരയോ.. ഷുഗര്‍ വന്നു ചത്തു പോവില്ലേ?

പിന്നെ: വേര്‍ഡ് വെരി മാറ്റിയില്ലെങ്കില്‍ ഇനി ഈ വഴിക്കു കാണില്ല; പറഞ്ഞിട്ടില്ലാന്നെ വേണ്ട