ആവശ്യമുള്ള സാധനങ്ങള്‍ :
പഴുത്ത തക്കാളി നാലയി അരിഞ്ഞത് രണ്ടു കപ്പ്
പച്ചമുളക് 15 എണ്ണം
തേങ്ങ പകുതി
തൈര്‍ രണ്ട് കപ്പ്
കടുക് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
സവോള അരിഞ്ഞത് അരകപ്പ്
വറുത്തിടാന്‍ :
കടുക് അര ടീസ്പൂണ്‍
ചുവന്ന മുളക് നാലു കഷ്ണം
കറിവേപ്പില ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
തക്കാളിയും സവാളയും ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളത്തില്‍ വേവിക്കുക.
തേങ്ങ നന്നായി അരച്ച് പച്ച മുളകും കടുകും ചതച്ച് തേങ്ങയുടെ കൂടെ ചേര്‍ത്ത് വെയ്കുക്ക.
ഈ അരപ്പ് തൈരില്‍ ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അടുപ്പിലിരിക്കുന്ന തക്കാളിയിലൊഴിച്ച് തിളച്ചു തുടങ്ങുബോള്‍ വാങ്ങിവെച്ച്, വറുത്തിടാന്‍ വെച്ച സാധനങ്ങള്‍ വറുത്തിട്ട് ഉപയോഗിക്കാം
Saturday, August 25, 2007
Subscribe to:
Post Comments (Atom)
1 comment:
തക്കാളിപ്പച്ചടി
Post a Comment