ആവശ്യമുള്ള സാധനങള്‍
ചുവന്ന ചീര (പൊടിയായി അരിഞ്ഞതു്) - രണ്ട് കപ്പ്
മല്ലിയില (പൊടിയായി അരിഞ്ഞതു്) - അര കപ്പ്
സവോള (ചെറുതായി അരിഞ്ഞതു്) - അര കപ്പു്
പച്ചമുളക് (കൊത്തിയരിഞ്ഞതു്) - ഒരു ടീസ്പൂണ്‍
ഇഞ്ചി (ചെറുതാക്കി അരിഞ്ഞതു്) - അര ടീസ്പൂണ്‍
കടലമാവു് - രണ്ടു കപ്പു്
ഉപ്പു് - ആവശ്യത്തിനു്
ഉണ്ടാക്കുന്ന വിധം
മേല്‍പ്പറഞ്ഞ സാധനങ്ങളെല്ലാം ഒരുമിച്ച് ഒരു പാത്രത്തിലാക്കി അല്പം വെള്ളമൊഴിച്ച് ഇഡ്ഡലിമാവിന്റെ പാകത്തില്‍ കലക്കി വെയ്ക്കുക. ദോശകല്ലില്‍ ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച് മാവു കോരിയൊഴിക്കുക. വശങ്ങളിലെല്ലാം അല്പാല്പം എണ്ണ ഒഴിക്കണം. ഇരുവശവും മൂപ്പിച്ച് ചൂടോടെ ഉപയോഗിക്കാം
Monday, August 27, 2007
Subscribe to:
Post Comments (Atom)
1 comment:
വെജിറ്റബിള്‍ ഓംലറ്റു്
Post a Comment