Saturday, September 15, 2007

ചെമ്മീന്‍ പടവലങ്ങാ ഉലര്‍ത്ത്‌

ഒന്നാം ചേരുവ
കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ - കാല്‍ കിലോ
രണ്ടാം ചേരുവ
ഉണക്കമല്ലിപ്പൊടി - രണ്ട്‌ റ്റീസ്പൂണ്‍
ഉണക്കമുളകുപൊടി - ഒരു റ്റീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര റ്റീസ്പൂണ്‍
കുരുമുളകു പൊടി - കാല്‍റ്റീസ്പൂണ്‍
ഉലുവാ മൂപ്പിച്ചു പൊടിച്ചത്‌ - ഒരു നുള്ള്
മൂന്നാം ചേരുവ
വെളിച്ചെണ്ണ - രണ്ട്‌ ഡിസ്സേര്‍ട്ട്‌ സ്പൂണ്‍
നാലാം ചേരുവ
സവാള കൊത്തിയരിഞ്ഞത്‌ - അര കപ്പ്‌
ഇഞ്ചി കനം കുറച്ച്‌
നീളത്തിലരിഞ്ഞത്‌ - രണ്ട്‌ റ്റീസ്പൂണ്
‍കറിവേപ്പില - ഒരു പിടി

മറ്റു ചേരുവകള്‍
മീന്‍ പുളി - പാകത്തിന്
വെള്ളം - ഒരു കപ്പ്‌
ഉപ്പ്‌ - പാകത്തിന്
ചെറിയ ഇനം വെളുത്തുള്ളിയല്ലി - രണ്ട്‌ ഡിസ്സേര്‍ട്ട്‌ സ്പൂണ്‍
പടവലങ്ങാ കനംകുറച്ചരിഞ്ഞ്‌ ഉപ്പും മഞ്ഞളും ചേര്‍ത്ത് അധികം വെന്തു പോകാതെ വട്ടിച്ചു വെളിച്ചെണ്ണയില്‍ കരുകരുപ്പായി വറുത്തു കോരിയത്‌ -കാല്‍ കിലോ

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകളെല്ലാം ഒരുമിച്ചു ചേര്‍ത്തു വെക്കുക.എണ്ണ ചൂടാകുമ്ബൊള്‍നാലാമത്തെ ചേരുവകള്‍ ഓരോന്നും അതിന്റെ പാകത്തിനു മൂപ്പിച്ചു കോരി വയ്ക്കണം.രണ്ടാമത്തെ ചേരുവകളും,മൂപ്പിച്ച സവാള,ഇഞ്ചി,കറിവേപ്പില ഇവയും ചേര്‍ത്തിളക്കി വയ്ക്കുക.ഉള്ളിയും മറ്റും മൂപ്പിച്ച എണ്ണ അരിച്ചെടുത്ത്‌ പകുതി എണ്ണ ചട്ടിയില്‍ ഒഴിച്ചു ചെമ്മീന്‍ സമനിരപ്പായി അടുക്കുക.അതിന്റെ മീതെ മസാല തൂവുക.മീന്‍പുളിയും കുറിച്ചിരിക്കുന്ന വെള്ളവും,ഉപ്പും ബാക്കി എണ്ണ ഉണ്ടെങ്ങില്‍ അതുംചേര്‍ത്തു ചെമ്മീന്‍ വേവിക്കുക.ആ എണ്ണയില്‍ ചെമ്മീനും അരപ്പുമെല്ലാം മൊരിയണം.മസാല ചെമ്മീനില്‍ പൊതിഞ്ഞിരിക്കുബോള്‍വെളുത്തുള്ളിയും പടവലങ്ങാ വറുത്തതും ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കാം‍

1 comment:

വള്ളുവനാടന്‍ said...

ചെമ്മീന്‍ പടവലങ്ങാ ഉലര്‍ത്ത്‌